06:47pm 23 November 2026
NEWS
കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്
23/11/2026  05:49 PM IST
nila
കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്

തൃശൂർ: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022ൽ തൃശൂരിൽ നടന്ന സംഭവത്തിലാണ് കോടതി വിധി.

അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം 14, 9 വയസ്സുള്ള കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് ശ്രീജിത്ത് രവിക്കെതിരായ കേസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായക തെളിവായി.

കറുത്ത കാറിലെത്തിയ ആളാണ് കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളെ പരിചയമുണ്ടെന്നും കുട്ടികൾ വ്യക്തമാക്കിയിരുന്നു. കുട്ടികൾ നൽകിയ വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി.

സമാനമായ കേസിൽ നേരത്തെയും ശ്രീജിത്ത് രവി പാലക്കാട് നിന്ന് പിടിയിലായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img